(പണ്ടു ഉപ പാഠ പുസ്തകത്തില്‍ പഠിച്ച രാക്ഷസന്‍റെ തോട്ടം എന്ന കഥ ഓര്‍മ്മിക്കുന്നു..!)
അരുത്..
അനുവാദം ചോദിക്കരുത്..
വസന്തം ഇറങ്ങിപ്പോയ
വേലിക്കെട്ടുകള്‍ക്ക് ഉള്ളിലേക്ക്
നിങ്ങള്‍ കടക്കേണ്ട...!
ആകാശംപോലുമെത്തി നോക്കാത്ത
ഈ മരവിപ്പില്‍ (മരിപ്പില്‍)
നക്ഷത്രങ്ങളേ,
നിങ്ങളുടെ
വെള്ളി വെളിച്ചവും വേണ്ട..!
എന്‍റെ ജട പിടിച്ച
(സ്) മൃതി വനത്തിലേക്ക്
ഒരു
മിന്നാ മിനുങ്ങു പോലും
എത്തി നോക്കേണ്ട..!
പഴക്കം മണക്കുന്ന
ഈ അടച്ചിരിപ്പില്‍
നിങ്ങളുടെ സ്വകാര്യങ്ങളിലേക്ക്
നൂണ്ടു കടക്കേണ്ട എനിക്ക്..!
എന്നിട്ടുമെന്താണ്
പുറം ലോകം മണക്കുന്ന
കല്ലുകള്‍ കൊണ്ട്
നിങ്ങളെന്നെ
അലോസരപ്പെടുത്തുന്നത്..?!
പുറമെയുടെ
വിശാല വീഥികള്‍
നിങ്ങള്‍ തന്നെ
എടുത്തു കൊള്ളുക..!!
പൂത്താലും
ഇല്ലെങ്കിലും
പൂക്കുമെന്നോര്ത്തിരിക്കാന്‍
പാഴ്മരം ഇതു മാത്രം
മതിയെനിക്ക്...!!
അരുത്..
അനുവാദം ചോദിക്കരുത്..
വസന്തം ഇറങ്ങിപ്പോയ
വേലിക്കെട്ടുകള്‍ക്ക് ഉള്ളിലേക്ക്
നിങ്ങള്‍ കടക്കേണ്ട...!
ആകാശംപോലുമെത്തി നോക്കാത്ത
ഈ മരവിപ്പില്‍ (മരിപ്പില്‍)
നക്ഷത്രങ്ങളേ,
നിങ്ങളുടെ
വെള്ളി വെളിച്ചവും വേണ്ട..!
എന്‍റെ ജട പിടിച്ച
(സ്) മൃതി വനത്തിലേക്ക്
ഒരു
മിന്നാ മിനുങ്ങു പോലും
എത്തി നോക്കേണ്ട..!
പഴക്കം മണക്കുന്ന
ഈ അടച്ചിരിപ്പില്‍
നിങ്ങളുടെ സ്വകാര്യങ്ങളിലേക്ക്
നൂണ്ടു കടക്കേണ്ട എനിക്ക്..!
എന്നിട്ടുമെന്താണ്
പുറം ലോകം മണക്കുന്ന
കല്ലുകള്‍ കൊണ്ട്
നിങ്ങളെന്നെ
അലോസരപ്പെടുത്തുന്നത്..?!
പുറമെയുടെ
വിശാല വീഥികള്‍
നിങ്ങള്‍ തന്നെ
എടുത്തു കൊള്ളുക..!!
പൂത്താലും
ഇല്ലെങ്കിലും
പൂക്കുമെന്നോര്ത്തിരിക്കാന്‍
പാഴ്മരം ഇതു മാത്രം
മതിയെനിക്ക്...!!
No comments:
Post a Comment