കിറുക്കുകള്‍ തുടര്‍ന്നേ പോകുന്നു.... (3)
അല്ല, ഇനിയും എന്തിനെ കുറിച്ചാണ് പറയേണ്ടത്?
എന്ത് പറയാന്‍...? ഇങ്ങനെ ഒക്കെ ജീവിച്ചു ജീവിച്ചു പോകുന്നു..
എങ്ങനെ ജീവിക്കുന്നു എന്ന്....???
നമ്മള്‍ വളരെ അധികം ബുദ്ധി ഉള്ളവരാണ്.. അതുകൊണ്ട് തന്നെ എങ്ങനെ ജീവിക്കണം എന്ന് നമുക്ക് ആരും പഠിപ്പിച്ചു തരേണ്ട..
എനിക്ക് തോന്നുന്നത് നമ്മളെല്ലാം ഓരോ ഒഴിവുകളിലാണ് ഒഴിഞ്ഞു ഒഴിഞ്ഞു പോകുന്നത്..
അതിനെ ചിലപ്പോള്‍ നിങ്ങള്‍ വിശ്വാസം എന്ന് വിളിച്ചേക്കാം..
അയ്യോ, വിശ്വാസം ഒരു ഒഴിവു കഴിവാണെന്ന് പറഞ്ഞാല്‍ എന്നോട് പിണങ്ങല്ലേ...!!
ഉദാഹരണത്തിന്, നമ്മള്‍ ഒരു ബസില്‍ യാത്ര ചെയ്യുമ്പോള്‍ നമ്മളെ ഭരിക്കുന്ന വിശ്വാസം എന്താണ്?
ഒന്നുമല്ല, ഞാന്‍ കയറിയ ബസ് ഒരിക്കലും അപകടപ്പെടില്ല എന്ന ഒരു വെറും (വി) ശ്വാസം...
നോക്കൂ ഇവിടെ ശ്വാസവും വിശ്വാസവും തമ്മില്‍ ഒരു അക്ഷരം അകലം മാത്രമെ ഉള്ളൂ...!!
അതുമല്ലെങ്കില്‍, വേറൊന്ന് പറയാം...
നിങ്ങള്‍, കടുകടുത്ത പ്രണയത്തില്‍ മുങ്ങി മുങ്ങി കുളിരുമ്പോള്‍, വിചാരിച്ചു പോകാറില്ലേ ഞങ്ങളുടെ പ്രണയം എന്തൊക്കെയോ ഏതൊക്കെയോ ആണെന്ന്, ഓരോ ഇരകള്‍ നിങ്ങളുടെ കൂട്ടുകാരോ വീട്ടുകാരോ ആയിരിക്കുമ്പോള്‍ തന്നെയും... !
അതല്ലേ ഞാന്‍ പറഞ്ഞത്, മറവി ഒരു വല്ലാത്ത മരുന്നാണെന്ന്...!!!
മരുന്നിനെക്കുറിച്ചു പറഞ്ഞപ്പോഴാണ് ആശുപത്രിയെ കുറിച്ചു പറയാന്‍ തോന്നുന്നത്..
ആശുപത്രികള്‍, ചില ഓര്‍മ പുതുക്കലുകള്‍ അല്ലെങ്കില്‍ ഓര്‍മ്മപ്പെടുത്തലുകള്‍ അതും അല്ലെങ്കില്‍ ചില തിരിച്ചറിവുകള്‍ ആണ്..
കണ്ണ് പൂട്ടിയ ചില ഓട്ടങ്ങള്‍ ഒടുങ്ങുന്ന ഇടം...
മരുന്നുകള്‍ക്കും സമ്പന്നതയ്ക്കും ദാരിദ്ര്യത്തിനും ഭ്രാന്തിനും മരണത്തിനും ജീവിതത്തിനും ഇടയില്‍ എത്ര മാത്രം ദൂരം ഉണ്ടെന്ന ഒരു തിരിച്ചറിവ്...
ഹും......!!
ഒരു കുഞ്ഞു കഥ ഓര്‍മ്മ വരുന്നു.. പണ്ടെപ്പോഴോ നോട്ട് ബുക്കില്‍ കുറിച്ചു വെച്ചത്...
ആ വഴിയോ അതോ ഈ വഴിയോ പോകേണ്ടതെന്ന് പണ്ട് കവി സംശയിച്ച വഴിയുടെ അറ്റത്ത് ഒരു മരം മഞ്ഞ പൂക്കള്‍ പൊഴിച്ചു നിന്നു....
ആ മരം ആ വഴിയെ പോകുന്നവരോട്, കാറ്റിനോട് ചുമ്മാ പറഞ്ഞു കൊണ്ടിരുന്നു..
"ഏതു വഴി പോയാലും നിങ്ങള്‍ ഇവിടെ തന്നെ വരും.. ഒരുപാട് സമയമെടുക്കാതെ.. ഏതെങ്കിലും ഒരു വഴി വേഗം പോവുക.. വേഗം തന്നെ തിരിച്ചു വരേണ്ടതല്ലേ...!!"
ഒടുവില്‍ , അവിടെ ആലോചിച്ചു നിന്നവര്‍ മാത്രം ഭ്രാന്തരായി പോലും..!!!!
അങ്ങനെ തന്നെ ആണ് ജീവിതം.. ഒരുപാട് ആലോചിക്കണോ...?
നമ്മുടെ വിശ്വാസങ്ങളില്‍ തന്നെ നമുക്ക് ഒളിച്ചു കളിക്കാം...
ഹ.. ഹാ...
എനിക്കുറപ്പാണ്, ഞാന്‍ കയറുന്ന വാഹനം ഒരിക്കലും അപകടപ്പെടില്ല.. !!
പത്രത്തിലെ ഓരോ കൊലപാതക വാര്‍ത്തകളും ആത്മഹത്യകളും അപകടങ്ങളും കാണുമ്പോഴും എനിക്കറിയാം...
ഒരിക്കലും ഒരു വെടിയുണ്ട, ഒരു തുരുമ്പു പോലും എന്‍റെ കണ്ണില്‍ കൊള്ളില്ല...!!
അങ്ങനെ അങ്ങനെ അങ്ങനെ....
ഹോ.. ഈ വിശ്വാസങ്ങളുടെ ഒഴുകിക്കളിയില്‍ എന്‍റെ ഭ്രാന്തു മാറിയോ..? മാറുമോ...???
എന്തായാലും... ഇനി പിന്നെ..... കാണാം
എന്ന് വിശ്വസിക്കാം.....!! :)
സ്നേഹം,
സീത.
No comments:
Post a Comment