കണ്ണ്..
ചരടും തൊങ്ങലുകളും
നഷ്ടപ്പെട്ട്,
കാഴ്ച്ചയുടെ
നിയമങ്ങളെ തെറ്റിച്ച്,
വഴി മറന്ന്
ഒളി മങ്ങി
പീള കെട്ടി
ഇരുട്ടിന്‍റെ
ഏതോ ആകാശങ്ങളില്‍
പീലിച്ചിറകുമായി
രണ്ടു പട്ടങ്ങള്‍...
കണ്ണാടി...
കാഴ്ച്ചയുടെ രഹസ്യങ്ങള്‍
വശം തിരിഞ്ഞ്
നില മറന്ന്
ചിറി കോട്ടി..
നിന്‍റെ പുഞ്ചിരി, നിശ്വാസം...
ഹാ...
കണ്ണിനും കണ്ണാടിക്കും ഇടയില്‍
കല്ല് വെച്ചൊരു നുണ... !!
കഴുമരം...
കാഴ്ചകളില്‍
മുള്ള് തറഞ്ഞ്
മുറിവിന്‍റെ കണ്ണില്‍
ചോര കട്ടച്ചു
നിന്‍റെ കണ്ണിലേക്ക്..
ഈ വഴി അവസാനിക്കുന്ന
മൊട്ടക്കുന്നിന്‍റെ നെറുകയില്‍
കുരിശിന്‍റെ കഴുത്തൊടിഞ്ഞു
ഒരു കുരുക്കായി ഞാന്നു കിടന്നു...
കഴുത...
വിളറിയ ഒരു മൗനം-
സമയം ചിതറിപ്പോയ ഘടികാരങ്ങള്‍
പിറകെ
വിഴുപ്പുകള്‍ എല്ലാം
സ്വയം ചുമന്ന്
പുളയുന്ന ചാട്ടകളില്‍
ഒരു ഇളിച്ച യാത്ര...
കപ്പല്‍...
നടുക്കടലില്‍
തകര്‍ക്കപ്പെട്ട അമരത്ത്
ഒറ്റപ്പെട്ട കപ്പിത്താന്‍
കാറ്റുകളെ മെരുക്കാന്‍ ശ്രമിക്കുന്നു...
ഒഡിസ്സിയൂസും സിന്ദ്ബാദും എല്ലാം
എല്ലാം വെറും കഥയെന്നു കൂവി വിളിക്കുന്നു...
ചുഴിയുടെ കണ്ണ് - ഒരിരുട്ട്...
ചുഴലിയുടെ നാക്ക് - ഒരു മുഷ്ടി..
കവി...
കണ്ണുകളും
കണ്ണാടികളും
കാറ്റുകളെ അറിയാത്തവ ന്‍റെ
അതിരില്‍
കഴു മരങ്ങള്‍ പാകുന്നു..
മരണത്തിന്‍റെ ദിശകളിലെ
അവിശ്വാസം കൊണ്ട്
വടക്ക് നോക്കി യന്ത്രങ്ങള്‍
പുണര്‍ന്നവന്‍റെ കാതില്‍
കാലം പെരുമ്പറ കൊട്ടുന്നു..
കടപ്പുറത്ത്
ഒരു കുട്ടി
അപ്പൂപ്പന്‍ താടി പറത്തി കളിക്കുന്നു...
കളി മടുക്കുന്ന നിമിഷങ്ങളില്‍
വിരല് മുറിച്ച്
കടലിന്‍റെ നിറം മാറ്റാന്‍ ശ്രമിക്കുന്നു...!!
കവിത ...!!!
കഴുതകളുടെ
വിധി
തടവറകള്‍.... എന്നും....!!!
No comments:
Post a Comment