Sunday, October 4, 2009

എനിക്ക് ഒന്നു കൂടെ പിറക്കണം..




എനിക്ക് ഒന്നു കൂടെ പിറന്നേ പറ്റൂ...
പറ്റിയാല്‍ ഒരു സെലിബ്രിട്ടി ക്ലോണ്‍...
പൊക്കിള്‍ക്കൊടി മുറിക്കാന്‍ സ്റെരിലൈസ്ട് കത്രിക തന്നെ വേണം.
എന്‍റെ ആരോഗ്യത്തെ കുറിച്ചു ഞാന്‍ ബോതര്‍ ആയില്ലെങ്കില്‍ പിന്നെ ആര്‍ക്കു ചേതം?
കുളി, ജോണ്‍സന്‍ സോപ്പില്‍ തന്നെ വേണം.
ഓയിലും അത് തന്നെ, ഷാമ്പൂവും.
കുഞ്ഞു ചര്‍മ്മത്തിന് മൃദുവായ പരിചരണം വേണ്ടേ?
അങ്ങനെ ജോന്സന്‍സ്‌ പൌഡറില്‍ മണത്തു പുതഞ്ഞു കിടക്കണം...
ഹഗ്ഗീസ്‌ നാപ്പി പാഡിന്റെ കംഫര്ട്ടില്‍ ഒന്നും രണ്ടും കഴിച്ച് ഇഴഞ്ഞു നടക്കണം....
പിന്നെ മറ്റെല്ലാവരെക്കാളും മൂന്നു മടങ്ങെങ്കിലും
കോമ്പ്ലാന്‍ കുടിച്ചു വളരണം.
നിങ്ങള്‍ക്ക്എന്ത് വേണേലും പറയാം, എല്ല് എന്റേതല്ലേ...
രാന്ക്ലെര്‍ ജീന്‍സും അടിടാസ്‌ ടീ ഷര്‍ട്ടും പിന്നെ
ജോക്കി സ്പോണ്‍സേറഡ് ചന്തിയും പെണ്‍പിള്ളാരെ
കാണിച്ചു കറങ്ങണം.
പബ്ബിലെ ഇരുട്ടില്‍ സംഗീതത്തിന്റെ ഫ്രീക്വെന്‍സിക്കും മുകളില്‍
ഡ്രഗ്സ് അടിച്ച് പറക്കണം.
ആളൊഴിഞ്ഞ മൂലയ്ക്കു ഗേള്‍ ഫ്രെണ്ടിനെ കാമസൂത്ര പഠിപ്പിക്കണം.
ഞങ്ങളുടെ തന്നെ നീലച്ചിത്രം വെബ് മുഴുവന്‍ പരത്തണം.
പിന്നെ മെഗാ സീരിയല്‍ പോലെ മനസ്സറിഞ്ഞു ചുമ്മാ പ്രണയിക്കണം.
അവളുമ്മാരുടെ സണ്‍സില്ക്ക് മുടിയില്‍തലോടണം
ഫെയര്‍ ആന്‍ഡ്‌ ലവ്ലി കവിളില്‍ ഉമ്മ വെക്കണം.
ആലുക്കാസ്‌ സ്പോണ്‍സെര്ട് കല്യാണത്തിനും അപ്പുറം
കോഹിനൂര്‍ എക്സ്ട്രാ പ്ലഷര്‍ കോണ്ടം ഇട്ടു ഭോഗിക്കണം..
ഡിയൂറോഫ്ലെക്സ്‌ മാറ്റ്‌രസ്സില്‍ മലര്‍ന്നു കിടക്കണം.
അയ്യോ.. പിള്ളാരൊന്നും വേണ്ട, അണ്‍നെസസ്സറി റെസ്പോന്സിബിളിടി.. ഛെ..
പിന്നെ എപ്പോഴേലും പള്‍സര്‍ 220 യില്‍ പറന്നു പോകുമ്പോള്‍ അറിയാതെ അങ്ങ് തീര്‍ന്നു പോകണം.
ഒടുവില്‍ സര്‍ഫ്‌ എക്സല്‍ വാഷ് കഴിച്ച വെളുത്ത പുതപ്പില്‍
ഹൈജീനിക്‌ ആയി പുതഞ്ഞു പുതയണം...

വേറെ വഴിയില്ല..
എനിക്ക് ഒന്നുകൂടെ പിറക്കണം...


_____________

4 comments:

  1. പച്ചയായ കാലിക യാഥാര്‍ത്ഥ്യം....
    പച്ചയായി ....കടുംപച്ചയായി എഴുതി....
    ഇന്നിന്റെ 'വല'യില്‍ കുരുങ്ങിക്കിടക്കുന്ന ക്ലോണുകള്‍ എന്നേ പിറന്നു കഴിഞ്ഞിരിക്കുന്നു??
    അവരെ പടച്ചു വിടാനായി എത്രയെത്ര എവെര്‍ഗ്രീന്‍ യുവത്വങ്ങള്‍ ഐ പില്ലുകള്‍ മനഃപൂര്‍വ്വം മറക്കുന്നു..!!!!
    ഒരുനാളില്‍ കെട്ടുകാഴ്ചകളുടെ ഫ്യൂഷന്‍ കഴിയുമ്പോള്‍ പലരും വരും....വേരുകള്‍ തേടി..
    ചീഞ്ഞു നാറിയ പൈതൃകത്തില്‍ റീത്ത് വയ്ക്കാന്‍....
    അത് വരെ ഇങ്ങനെ തുടരുമായിരിക്കും....
    എനിക്കും വീണ്ടും പിറക്കണം...വേരുകള്‍ തേടിപ്പോകുന്നവരുടെ കണ്ണിലെ അവജ്ഞയുടെ ആളിക്കത്തലുകള്‍ കാണാന്‍...
    good..so good

    ReplyDelete
  2. സന്തോഷം മുരളി.. ഈ പങ്കു കൊള്ളലില്‍...

    ReplyDelete
  3. branded സംസ്കാരത്തിലേക്ക് നമ്മള്‍ ഇത്ര കണ്ടു മാറുകയാണേല്‍;
    നാളെ, branded മുലപ്പാല്‍ ചോദിച്ച് കുഞ്ഞു കരഞ്ഞേക്കാം.....
    സ്ത്രീ ജനങ്ങള്‍ ജാഗ്രതൈ....

    ലാജു...സംഭവം കലക്കി ട്ടോ....

    ReplyDelete
  4. ഹ ഹ ഹ...
    അങ്ങനെ ഞാന്‍ ഇവിടെയും എത്തി....

    ReplyDelete