Friday, October 2, 2009

ഫക്ക് ഓഫ്‌
ജോര്‍ജ്ജേട്ടന്റെ മോള്‍

സെയിന്റ്റ് പീറ്റെര്സില്‍ മൂന്നാം തരത്തില്‍ പഠിക്കുന്ന

എയ്ന്ജെല് ജോര്‍ജ്‌..


"എന്തൊരു സ്മാര്‍ട്ടാ അവള്..

ക്ലാസ്സില്‍ നമ്പര്‍ വണ്ണ്‍ അല്ലേ


യൂ നോ ഷീ ഈസ്‌ ആന്‍ എക്സലന്റ്റ്‌ ഡാന്‍സര്‍

ആസ് വെല്‍ ആസ് എ സിങ്ങര്‍

നെക്സ്റ്റ്‌ ഇയറില്‍ ഒരു ഫ്ലാറ്റ്‌ എങ്കിലും ഉറപ്പാ .."


നാലാള് കൂടുന്നിടത്ത്

വാസു മാസ്ടെര്‍പഠിപ്പിച്ച

സബ്ജെക്റ്റ്‌ വേര്ബ് ഒബ്ജെക്റ്റ്‌ പാറ്റെണ്

തെറ്റിയിട്ടില്ലല്ലോ എന്ന് സംശയിച്ചു കൊട്ടുന്ന

ജാന്‍സി ചേച്ചി, ജോര്‍ജേട്ടന്റെ ഭാര്യ..


ഉറങ്ങാന്‍ പോണതിനു മുന്‍പ്

'ലവ് യൂ പപ്പാ ലവ് യൂ മോം '

എന്നൊരു സ്വീറ്റ് കിസ്സിന്റെ കൂടെ

മോള് പറഞ്ഞു പോയത്

'യൂ ചെന്ജ്‌ മൈ ഓള്‍ഡ്‌ ഡബ്ബാ മൊബൈല്‍ ആന്‍ഡ്‌

ഗെറ്റ് മീ എ ന്യൂ എന്‍ സീരീസ്‌ വന്‍ എന്നാത്രെ..


ജാന്‍സിയെ.... എന്നാ ഇംഗ്ലീഷ്‌ ആണെടീ നമ്മടെ

കൊച്ചു പറയുന്നേ.. അസൂയ ആവുന്നെടീ ..


മധുര സ്വപ്നത്തില്‍ മുങ്ങിയ ഒരു

ഉറക്കത്തിനു മുന്‍പ് വാചാലനാകുന്ന

ജോര്‍ജേട്ടന്‍...


"ആ അലക്സിന്റെ കൊച്ചന്‍ എസ് എം എസ് അയചെക്കുവാ

'എയ്ന്ജെല് യൂ ആര്‍ സൊ സെക്സീ എന്ന്..


ഇതെന്നതാടീ എന്ന് ചോദിച്ചപ്പോ കൊച്ചു പറയുവാ

"ദാറ്റ്‌ ഈസ്‌ നന് ഓഫ് യുവര്‍ ബിസിനസ്‌...

ഫക്ക് ഓഫ്‌' എന്ന്...


ഹൊ.. എന്നാ ഒരു ഇംഗ്ലീഷ്‌ ആണെടീ..."

1 comment:

  1. തകര്‍ത്തു മച്ചൂ....
    മക്കള്‍ ഇംഗ്ലീഷ് പറഞ്ഞാല്‍ എല്ലാം തികഞ്ഞു എന്ന് കരുതുന്നവരുടെ
    മുഖത്തേക്ക്‌ നോക്കിയല്ലേ ലെ, ഈ തലക്കെട്ട് വായിക്കേണ്ടത്...

    ReplyDelete