അപ്പുറമിപ്പുറം...
അപ്പുറമിപ്പുറം...
വലയില്‍ കുടുങ്ങിയ മീന്‍
കടലിലെ മീനിനെ
വലക്കണ്ണികള്‍ക്ക് അപ്പുറത്ത് കണ്ടു...
കടലിലെ മീന്‍ പറഞ്ഞു
നീ വലയിലായെന്ന്..
വലയിലെ മീന്‍ പറഞ്ഞത്
നീയാണ് വലയിലെന്ന്..
മുകള്പ്പരപ്പിന്റെ അതിരും താണ്ടി
കരയ്ക്കെത്തുമ്പോള്‍
വലയിലെ മീന്‍ വിളിച്ചു പറഞ്ഞു,
നീ ഇന്നും കടലിന്റെ വലയിലെന്ന്..!
________
നല്ല കവിത... കവി മരണത്തെ സ്നേഹിക്കുന്നുവൊ?
ReplyDeleteസമാനഹ്ര്‌ദയനു ആശംസകൾ..