പാലത്തിന്‍റെ ഒരറ്റത്ത് എപ്പോഴും അവന്‍ ഉണ്ടായിരുന്നു..
ആരൊക്കെയോ വന്നു ചോദിച്ചു-
"ഒന്നെന്നെ അക്കരെ കടത്തി തരാമോ? "
കാല് തെന്നാതെ, ഉടല്‍ വിറയ്ക്കാതെ
അവരെയവന്‍ അക്കരെയെത്തിച്ചു...
ഒരിക്കല്‍ എപ്പോഴോ അവന്റെ മേലെ
വെയില്‍ വെന്തപ്പോള്‍,
താഴെ പുഴ തിളച്ചപ്പോള്‍
അവന്‍ ആര്‍ത്തു വിളിച്ചു...
"ആരെങ്കിലും എന്നെയൊന്ന് അക്കരെ എത്തിക്കാമോ..? "
അക്കരെ, പലരും കേട്ടില്ല.. ചിലര്‍ കേട്ടോ എന്നറിഞ്ഞില്ല..
എങ്കിലും ആരൊക്കെയോ വിളിച്ചു പറഞ്ഞു-
" ക്ഷമിക്കൂ സുഹൃത്തെ... ഒരിക്കല്‍ക്കൂടെ അക്കരെപ്പോരുവാന്‍
പേടിയാണ് ഞങ്ങള്ക്ക്... !!!"
________________
ശ്രീ. പ്രൊമിത്യൂസ്,
ReplyDeleteഎല്ലാവരുടെയും ഈ യാത്ര അക്കരെക്ക് എത്താന്‍ തന്നെയാണ്. മറ്റുള്ളവരെ അക്കരെക്ക് എത്തിക്കുന്നതില്‍ സഹായികളാവുന്ന നാം സ്വയം അക്കരെക്കുള്ള യാത്രയെ ഭയപ്പെടുന്നവരാണ്....?
നല്ല ആശയവും വാക്കുകളും..... ആശംസകള്‍.