ഒരു ഞെക്കില്‍
എല്ലാം അവസാനിക്കുന്ന
പുഷ് ബട്ടന്‍ ഫ്ലഷിനെ കുറിച്ചു
എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത്
നീ തന്നെ..
പിളര്‍ന്ന ഭൂമിക്കും
അടര്‍ന്നു വീണ ആകാശത്തിനും
ഇടയില്‍
തനിച്ചാകുമ്പോള്‍
ഞാനൊന്ന്
പൊട്ടിക്കരയട്ടെ..
കണ്ണുകളെപ്പോലും
ഓക്കാനിപ്പിക്കുന്ന
പിന്‍ വഴികളെ
ഒരു വെള്ളച്ചിരിയുടെ
പിന്നാമ്പുറങ്ങളിലേക്ക്
അതെന്നെയും ചേര്‍ത്ത്
ചുഴറ്റിയൊഴുക്കി
വലിച്ചു കൊണ്ടു പോകട്ടെ..!
എങ്കിലും ചിരി
ഒരു ഡിലീറ്റ് ബട്ടന്‍
ആണോ..?
നന്നായിട്ടുണ്ട്
ReplyDeleteഒറ്റയ്ക്കാവുന്ന നിമിഷങ്ങളെ കുറിച്ച്
ഇതിലേറെ എന്ത് പറയുവാന്‍ ?
വെറുതെ ഇരികുമ്പോള്‍ ഐസ് കട്ടക് പെയിന്റ് അടിക്കുകയും, കറികുല്ലെ പച്ചകറി വെട്ടി വിവിദ രൂപമാകി ചടങ്ങുകല്ക് ആളുകളെ അതിശയിപ്പികുകയും ചെയ്തു കൊണ്ടിരികുന എന്റെ പഴയ സുഹൃത്തേ, താങ്കളുടെ ഊതും, വരയും, വെട്ടലും, എഴുത്തും എല്ലാം നിന്നെ പോലെ തന്നെ വളരെ മനോഹരം.
ReplyDeleteഎങ്കിലും ചിരി
ReplyDeleteഒരു ഡിലീറ്റ് ബട്ടന്‍
ആണോ..?
ആണോ......?
എങ്കിലും ചിരി
ReplyDeleteഒരു ഡിലീറ്റ് ബട്ടന്‍
ആണോ..?
എന്ത് സംശയം ചങ്ങാതി.....ആണ്...