Thursday, July 9, 2009
കണ്ണാടി നോക്കുന്നതിനു മുന്‍പ്...
കണ്ണാടി നോക്കുന്നതിനു മുന്‍പ്...
വൃത്തിയായി
മുഖം കഴുകുക.
കണ്‍കോണില്‍ കുമിഞ്ഞ
പുഴുത്ത കാഴ്ചപ്പീള
വിരല്‍ത്തുമ്പു കൊണ്ട്
തോണ്ടിയെടുക്കുക...
(ഒരിക്കല്‍പ്പോലും
വിരല്‍ത്തുമ്പിലെ
വിചിത്ര ഗന്ധങ്ങള്‍
അറിയാതിരിക്കാന്‍
ശ്രമിക്കുക.!)
ശ്വസിച്ചുപോയ
സത്യങ്ങള്‍യെല്ലാം
നാലല്ല, നാനൂറല്ല
നാലായിരം തവണ
തുമ്മി തെറിപ്പിക്കുക...
കേട്ടുപോയ
ശബ്ദങ്ങളെയെല്ലാം തന്നെ
ചെറുവിരല്‍ കൊണ്ട് വകഞ്ഞ്
ഒരഴുക്ക് തുണിയിലേക്ക്
തുടച്ചെറിയുക...
മുള്‍ക്കൊമ്പുകളുടെ മുനമ്പും
രോമക്കാതുകളുടെ കൂര്‍പ്പും
മുടിയിഴകള്‍ക്കിടയിലേക്ക്
കോതിയൊതുക്കുക
കവിളില്‍ നിന്നും
കഴുത്തിലേക്കിറങ്ങുന്ന
ചോരക്കറ
നഖമുന കൊണ്ട്
മെല്ലെ ചുരണ്ടി മാറ്റുക...
ഒതുങ്ങിയ ഒരു ചിരി കൊണ്ട്
ചുണ്ടുകള്‍ക്ക് പിന്നിലെ
തിളങ്ങുന്ന മൂര്‍ച്ച
ഒളിച്ചു വെക്കുക...
വെള്ളം കോരിയൊഴിച്ച്
കണ്ണ് തണുപ്പിച്ച്
പതിയെ...
(മുഖംമൂടികള്‍ക്ക്
ഉടവ് തട്ടാതെ,
ചുളിയാതെ, അഴുക്കാവാതെ
പതിയെ... പതിയെ...)
_____________
Subscribe to:
Post Comments (Atom)
വെള്ളം കോരിയൊഴിച്ച്
ReplyDeleteകണ്ണ് തണുപ്പിച്ച്
പതിയെ...
(മുഖംമൂടികള്‍ക്ക്
ഉടവ് തട്ടാതെ,
ചുളിയാതെ, അഴുക്കാവാതെ
പതിയെ... പതിയെ...)
ഇഷ്ടപ്പെട്ടു..
ലാജൂ.. വായിച്ചിട്ട് എന്തോ പോലെ തൂന്നുനൂ.
ReplyDelete