Saturday, June 6, 2009

ഇമ്മിണി ബല്യ പൂജ്യങ്ങള്‍ ...



സമാന്തര രേഖകളുടെ
നിയമങ്ങളറിയാതെ
വൈദ്യുതക്കമ്പിയില്‍
കണ്ണോടുകണ്‍ കവിതകളെഴുതി
രണ്ടു കിളികള്‍.

അവര്‍ക്കറിയില്ലായിരുന്നു
ഒരെത്തിത്തൊടല്‍ പോലും
എങ്ങനെ പൊള്ളുമെന്ന് ..!

ഒന്നുമൊന്നും ചിലപ്പോള്‍
ഇമ്മിണി ബല്യ പൂജ്യങ്ങളാവാമെന്ന്
പഠിച്ചതങ്ങനെയാവും,
അവര്‍.

എങ്കിലും...
വെറുമൊരു
കണക്കുകളി മാത്രമോ
ഈ ആഴം...???

_______________

3 comments:

  1. samaanthara rekhakalude niyam: ava oriykkalum koottimuttunnilla ennathu thanne! aa kilikalo? paranju tharoo.

    ReplyDelete
  2. ഇലക്ട്രികല്‍ എഞ്ജിനീയറിംഗിലൂടേ കണക്ക് തെളിയിച്ച കവിത കൊള്ളാം.

    ReplyDelete
  3. kilikal koottimuttiyal appol theernnu kavitha

    ReplyDelete