Saturday, June 6, 2009

ചേരുന്ന കുട..



ഉറ കുത്തിയ
കുടയാണെന്നേ
കളിയാക്കിപ്പോയീ
നിങ്ങള്‍.

ഇതെന്‍റെ കുട.

അയ്യയ്യോ
മാറാക്കുടയിത്
ചോരും,
വെയില്‍ നൂണ്ടു വരും.

ഇത് മാത്രം
ചേര്‍ന്നാല്‍ മതിയിനി
മാറില്ലിത്,
മാറേണ്ടിനിയും.

നോക്കൂ
പെയ്യുന്നിവിടെ
മഴനൂലുകള്‍
എന്റേതായി..!

ഈ ചെറു
കുടയാകാശത്തില്‍
നട്ടുച്ചയ്ക്കും
നക്ഷത്രങ്ങള്‍..!

(ഇനി സ്വകാര്യം..

ഒരു തുള
വീണ്ടും തുളയി-
ല്ലതിലേ തല
പൂഴ്ത്തിയിരിപ്പൂ ഞാനും...!!)


______________________

1 comment:

  1. വളരെ ആശയഗംഭീരമാണ് താങ്കളുടെ വരികള്‍.....,
    അര്‍ത്ഥങളില്‍ നിന്ന് അര്‍ത്ഥങളിലേക്ക്.....!!!

    ReplyDelete