"X"
ഓടിയെത്തുമ്പോഴേക്കും
ദൂരെ മറയുന്ന
തീവണ്ടിക്കു പിറകില്‍
വൈകിപ്പോയെന്ന് എന്നെ
ഇളിച്ചു കാട്ടിയത്...
.
എന്‍റെ എല്ലാ ഉത്തരങ്ങള്‍ക്കും
മേലെ
മലര്‍ന്ന് കിടന്നത്...
.
ഇരുട്ടിനെ
ഗുണിച്ച് ഗുണിച്ച്
എന്നെ വീര്‍പ്പിച്ചത്...
.
അണച്ച് നിന്ന വഴികളില്‍
പ്രവേശനമില്ല
എന്ന് ചുവന്നിരുന്നത്..
.
പരസ്പരം
കൂട്ടിയിടിച്ച്
ശരീരം നഷ്ടപ്പെട്ട്
രണ്ടമ്പുകള്‍
എന്ന് സുഹൃത്ത്.....
.
അറിയാത്ത വിലകള്‍ക്ക്
സമവാക്യങ്ങള്‍ കൊടുക്കുന്ന
വിലയെന്ന് നീ ..
.
കുരുക്കഴിയാത്ത
ഒരു ദ്വിമാന സമവാക്യത്തില്‍
അവശേഷിച്ചപ്പോള്‍..
നെടുകെ കീറി
എല്ലാ ശരികള്‍ക്കും മീതെ
എന്നെ ഞാന്‍
വരച്ചത്....
.
ഒടുവില്‍
കഴുത്തൊടിഞ്ഞ
ഒരു
കുരിശ്....
സ്വാതന്ത്ര്യം...!
.
.
സൂത്രവാക്യമനുസരിച്ച് ഏത് വിലയും സ്വീകകരിക്കാമെങ്കിലും തനിയെ ഒരു വിലയുമില്ലാത്ത X
ReplyDelete