Tuesday, January 6, 2015

പച്ച.


പച്ച...
..............

ഒരിക്കലും
ചോദ്യങ്ങള്‍ വറ്റാത്ത
നിന്‍റെ
സംശയ മരത്തില്‍
പച്ചയെന്നെ
ഞാന്‍ തൂക്കിവെക്കുന്നു...

പച്ചക്കള്ളങ്ങള്‍ എന്ന
പുച്ഛ നിരാസങ്ങളിലേക്ക്
മുറിച്ച
പച്ച ഞരമ്പുകള്‍
ഞാന്‍ കുടഞ്ഞിടുന്നു ...

ഇതിലേറെ
പച്ചയാവില്ലെന്ന
പച്ചപ്പരമാര്‍ത്ഥങ്ങളിലേക്ക്
പച്ച ;
വെറും പച്ചയെന്നെ
പച്ചയ്ക്ക് കൊളുത്തി
പച്ചയ്ക്ക് ഞാന്‍
കുഴിച്ചു മൂടുന്നു...!


ഇനി വേണ്ട -
തണുപ്പിന്‍റെ
പച്ചത്തളിരില
എന്ന
പച്ച നുണ...!

പച്ചക്കള്ളമെന്നു
നീ നിരത്തിയ

ഒന്നുമില്ലായ്മ്മയുടെ
ഒന്നുമല്ലായ്മ്മയില്‍
ഒന്നുമല്ലായ്മ്മയുടെ
ഒന്നുമില്ലായ്മ്മയില്‍
എന്‍റെ
പച്ചയെന്നെ
ഞാന്‍
എന്നില്‍
കഴുവേറ്റുന്നു 

4 comments:

  1. രാംഗോപാൽ വർമ്മയോ മറ്റാരെങ്കിലുമോ ചെയ്തതൊക്കെ ഉണ്ടാവാം . എന്നാൽ യക്ഷിക്കഥ പൂർണ്ണമായും നടന്നത് തന്നെ....ആ സാഹചര്യങ്ങളും കഥാപാത്രങ്ങളും ഇപ്പോഴും ജീവിച്ചിരിക്കുന്നു ....നേരിട്ട് വന്നാൽ കഥാപാത്രങ്ങളെ പരിചയപ്പെടാനാകും
    കൂടാതെ ആപോസ്റ്റിനു വന്ന കമ്മെന്റുകളിൽ കൂടി ഒരു കാര്യം മനസ്സിലായി ......താങ്കൾ കമെന്റുകൾ നോക്കുക .....പലർക്കും സമാനമായ അനുഭവങ്ങൾ ഉണ്ട് .....കുടയുടെ പിടി , പട്ടിയുടെ ചങ്ങല ..തുടങ്ങി പലതരം അനുഭവങ്ങൾ പലരും പങ്കു വച്ചിരിക്കുന്നു ........ഇത് ഒരു സാധാരണ സംഭവം, ...അല്ലാതെ ഇത് പോയി മോഷണം നടത്തേണ്ട കാര്യമില്ല .....

    ആരോപണം നടത്തും മുൻപ് ആലോചിച്ചാൽ നന്ന് ...നല്ല വായനക്ക് നന്ദി ..നല്ലെഴുത്തിലേക്കു സ്വാഗതം ....

    ReplyDelete
  2. നന്നായിട്ടുണ്ട്, പച്ച

    ReplyDelete