Wednesday, June 27, 2012

തുറക്കല്ലേ, ഈ വാതില്‍..

ഒരു പൂച്ച,യീച്ച,യുറുമ്പുപോലും
 നൂണ്ടുകേറി വരാത്തപോലെ-
 യടച്ചുവെച്ചിരിപ്പാണീ 
പിന്‍വാതില്‍പ്പോളകള്‍ ഞാന്‍...

 എത്തിനോക്കുമ്പോ-
ളുലയില്‍ നീറ്റിയ സൂചിപോല്‍
കണ്ണുകീറും വെളിച്ചം...

 വയ്യിനി, യിരുള്‍ മറവി
 വേര്‍പ്പില്‍ കുഴച്ചടച്ചുവെക്കട്ടെ ഞാന്‍...

 തൊട്ടാല്‍ പൊടിഞ്ഞേക്കുമൊരു
 ചാരച്ചുവരിനുമപ്പുറം
 നേര്‍ത്തൊരിലമാത്രം മൂടി
 മരണം, പുളയ്ക്കും ഭ്രാന്തുകള്‍.. 

നെഞ്ചിനും മീതെയലച്ചലച്ചു
 പെയ്തൊടുങ്ങാത്തൊരോര്‍മ്മത്തീമഴ...
 ഇല്ല, നീയുണ്ടാവില്ല കൂടെയെന്നൊരു
 കാറ്റുമതിയാവുമെല്ലാമൊടുങ്ങാന്‍....

 അരുതേ.....

3 comments:

  1. "തൊട്ടാല്‍ പൊടിഞ്ഞേക്കുമൊരു ചാരച്ചുവരിനുമപ്പുറം
    നേര്‍ത്തൊരിലമാത്രം മൂടി മരണം"

    പെയ്തൊടുങ്ങാത്തൊരോര്‍മ്മത്തീമഴ
    നനക്കയാണതില്‍ പനിച്ചു പോള്ളി ഞാന്‍
    തനിച്ചിരിക്കയാണൊടുക്കം നീ വരും
    വരതിരിക്കില്ല, മഴകഴിയുമ്പോല്‍
    വരതിരിക്കില്ല വരാതിരിക്കില്ല...

    എത്ര കാലമായിഷ്ടാ..

    ReplyDelete
  2. 2009 ല്‍ 73
    2010 ല്‍ 3
    2012 ല്‍....????

    പ്രൊമിത്യൂസ്------പ്രോമിസ്?????????

    ReplyDelete
  3. ക(ഥ)വിത കൊള്ളാം...ഓണാശംസകള്‍ താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി. കഥപ്പച്ച..( വലിയ കഥയൊന്നുമില്ല...! )..എങ്കിലും അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി .. എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് ) :))

    ReplyDelete