Tuesday, June 1, 2010

ഇരുട്ടിനെയും വെളിച്ചത്തെയും കുറിച്ചു കുറെ വെറും വരികള്‍ ..!!




തിരക്കില്‍
വേവലാതി മൂക്കത്തെ
വിയര്‍പ്പു തുടയ്ക്കുന്ന
നിന്‍റെ
തൂവാലയ്ക്ക്
ആയെന്നു വരില്ല
കരിഞ്ഞ ഈ മുളകളെ
കാത്തു വെയ്ക്കുവാന്‍...

നീ വെളിച്ചമാവുക...
എനിക്ക് ഇരുട്ട് പോലും
ആകണമെന്നില്ല..

_____________

ഇരുട്ടിലാണ്
എന്‍റെ നടത്തം എന്ന്
പറഞ്ഞിരിക്കുമ്പോഴും
വെളിച്ചമേതെന്നു
നിങ്ങള്‍ പറഞ്ഞില്ല...

ഇരുട്ട് തന്നെയാണ്
എന്‍റെ വിധിയെന്ന്
നിങ്ങള്‍ ഉറയ്ക്കുമ്പോഴും
ഏതിരുട്ടെന്നു
ആരും ആരാഞ്ഞില്ല..

ഉറപ്പാണ്‌,
നിങടെ ഇരുട്ട്
എന്‍റെ വെളിച്ചം ആകയാല്‍
വിശ്വസിക്കില്ല ഞാന്‍
നിങ്ങളെ ...

___________

വെറുതെ
കിണറ്റിനാഴത്തില്‍ നിന്ന്
അടിയില്ലാ തൊട്ടിയില്‍
അന്തി വരേയ്ക്കും
ആഞ്ഞാഞ്ഞു കോരല്‍ ....

രാത്രി,
ഇരുളു കുഴച്ച്
അടി പണിതു
വീണ്ടും....

____________

തമസ്സും
ദുഖമായല്ലോ
ഉണ്ണീ.....
എന്തിനി.....???!!!

4 comments:

  1. ഉറപ്പാണ്‌,
    നിങടെ ഇരുട്ട്
    എന്‍റെ വെളിച്ചം ആകയാല്‍
    വിശ്വസിക്കില്ല ഞാന്‍
    നിങ്ങളെ ...

    കുത്തിയിറക്കുന്ന വരികള്‍.
    ശക്തമായ അക്ഷരങ്ങള്‍...

    ReplyDelete
  2. വരികൾ ശക്തമാണ് സുഹൃത്തേ.. ഒത്തിരി ഇഷ്ടമായി..

    ReplyDelete
  3. നല്ല വെളിച്ചമുള്ള വരികൾ...
    ആശംസകൾ..

    ReplyDelete
  4. ഇരുട്ടിലാണ്
    എന്‍റെ നടത്തം എന്ന്
    പറഞ്ഞിരിക്കുമ്പോഴും
    വെളിച്ചമേതെന്നു
    നിങ്ങള്‍ പറഞ്ഞില്ല...ആശംസകൾ..

    ReplyDelete