Saturday, October 24, 2009

ക്യാന്‍സര്‍..



" എന്തെങ്കിലും ചെയ്യൂ സര്‍ .. ഇതെന്തൊരു പരീക്ഷണമാണ്... എനിക്കാകെ വട്ടു പിടിക്കുന്നു...."

"ഞാന്‍ ശ്രമിക്കുന്നുണ്ട്, എന്റെ പരമാവധി.. പക്ഷെ, ഇതു ഇത്രയേറെ ബാധിക്കപ്പെട്ട സ്ഥിതിക്ക് ഇനിയും... "

" പ്ലീസ് അങ്ങനെ പറയരുത്.. എന്റെ എല്ലാമെല്ലാമാണ് ... എന്റെ ജീവിതം .."

"പറഞ്ഞല്ലോ സര്‍, ഞാനെന്റെ പരമാവധി ശ്രമിക്കാം.."

"എനിക്കൊരു ജോലി കിട്ടിയപ്പോള്‍ ആദ്യമായി അച്ഛന്‍ പറഞ്ഞത്... നന്നായി വാ എന്ന്... എത്ര കാലായെടാ ഒന്നു നാട്ടില്‍ വന്നിട്ട്, നീ അവളേം കൊച്ചുങ്ങളേം കൂട്ടി ഒന്നു വന്നു കണ്ടിട്ട് പോടാ .. ഇനി എത്രകാലം കാണുമെന്നു അറിയില്ല എന്ന് അമ്മയുടെ വിറച്ച ശബ്ദം.. ഓരോ അക്ഷരത്തിലും പ്രണയം നിറച്ച ഗൌരി.. മുറിവുണങ്ങാത്ത പൊക്കിള്‍ക്കൊടിയുമായി വലിയ വായില്‍ കരഞ്ഞ സീതക്കുട്ടി.. അവളുടെ പിച്ച വെക്കല്‍.. കൊഞ്ചലുകള്‍... തപ്പിത്തടഞ്ഞു ആദ്യമായി പാടി കേള്‍പ്പിച്ച പാട്ട് .. കഴിഞ്ഞ പ്രാവശ്യം ഹോസ്റ്റലില്‍ വിട്ടു വരുമ്പോള്‍ നിറഞ്ഞ അവളുടെ കണ്ണ്... എനിക്ക് ഭ്രാന്തു പിടിക്കുന്നു സര്‍... എനിക്കൊന്നു മോളെയോ ഗൌരിയെയോ അമ്മയെയോ വിളിക്കണം... നെഞ്ച് നീറുന്നു..."

"അതിനെന്താ സര്‍, വിളിച്ചോളൂ.. "

"പക്ഷെ.. നമ്പര്‍.. ഗൌരിയുടെത് 988 .. ബാക്കി ഓര്മ്മ വരുന്നില്ല... മോളുടെത് 943 യില്‍ ആണെന്ന് തോന്നുന്നു തുടക്കം... വീട്ടിലെ നമ്പര്‍ പണ്ടു കണക്ഷന്‍ കിട്ടിയ കാലത്ത് 475 ആയിരുന്നു... ഇപ്പൊ ഏഴ് അക്കങ്ങളുണ്ട്‌.. തുടങ്ങുന്നത് രണ്ടില്‍ ആണെന്ന് തോന്നുന്നു... ഒന്നും... ഒന്നും അങ്ങോട്ട് ഓര്മ്മ കിട്ടുന്നില്ല... എനിക്കെന്തെങ്കിലും കുഴപ്പം..?"

"ജസ്റ്റ്‌ റിലാക്സ് സര്‍.. ഐ വില്‍ ട്രൈ മൈ ലെവല്‍ ബെസ്റ്റ്.."

"ഓക്കേ ഓക്കേ .. പക്ഷെ ഒരു പറ്റില്ല എന്ന ഉത്തരം കേള്‍ക്കാന്‍ ഞാന്‍ അശക്തന്‍ ആണ്... ങാ.. എന്റെ ബാഗില്‍ ഒരു പഴയ ഡയറി ഉണ്ട്.. അതില്‍ കുറിച്ചു വെച്ചിട്ടുണ്ട് എന്ന് തോന്നുന്നു ... ഓ ഇല്ല... അതാണ്‌ അന്നൊരിക്കല്‍ വെറും സ്ഥലം മുടക്കി എന്ന് പറഞ്ഞു ഗൌരി ഗാര്‍ബേജ്‌ ബിന്നില്‍ കളഞ്ഞത്.... പ്ലീസ്‌ നിങ്ങള്‍ എന്തെങ്കിലും ചെയ്യൂ... അല്ലെങ്കില്‍ ഞാന്‍ മരിച്ചു പോകും... പ്ലീസ്‌... "

"ഒരു രക്ഷയുമില്ല സര്‍.. ഏറെ പഴകിപ്പോയിരിക്കുന്നു... ശരിയാകും എന്ന് തോന്നുന്നില്ല... "

"നോ... ഞാന്‍ എന്ത് വേണമെങ്കിലും തരാം.. പക്ഷെ എന്റെ ഓര്‍മ്മകള്‍.. ജീവിതം.. "

"ഇങ്ങനെ ഒരുപാടു പിശുക്കണോ സര്‍.. ഇത്രയും എനര്‍ജി കളയുന്ന സമയം കൊണ്ടു പുതിയൊരു ഹാന്‍ഡ്‌ സെറ്റ് വാങ്ങിക്കൂടെ? ഇതു മൊത്തം വൈറസാണ്.. ഒരു ഡാറ്റയും കിട്ടും എന്ന് തോന്നുന്നില്ല.. തൂക്കി വലിച്ചു ഗാര്ബെജില്‍ ഇടാം.. അതാ നല്ലത്... ഹ..ഹ.."

"എന്നാല്‍.. എന്നാല്‍ എന്നെയും കൂടെ ആ ഗാര്ബെജില്‍..................."

________________

8 comments:

  1. ആളെ പേടിപ്പിച്ചു കളഞ്ഞല്ലോ
    തള്ളേ കൊള്ളാ കെട്ടാ..

    ReplyDelete
  2. എന്നെയും പേടിപ്പിച്ചു കളഞ്ഞു !!!!...ഡിവൈസ് മെമ്മറി നശിക്കുമ്പോള്‍ തകര്‍ന്നു പോകുന്ന ജീവിതങ്ങള്‍..!!!'ജീവ' മെമ്മറിയില്‍ നിന്നും 'നിര്‍ജീവ' മെമ്മറിയിലേക്കുള്ള ദൂരം..!!
    വിശദമായ അഭിപ്രായം 'അവിടെ' പറയാം കേട്ടോ..

    ReplyDelete
  3. hmm ..kallaaa....pattikkan nokkwa alle...

    kollaaaaaam.........

    ReplyDelete
  4. വല്യ മൊയലാളി അല്ലെ......പുതിയത് ഒരെണ്ണം വാങ്ങരുതോ....??
    ഹ ഹ....സംഭവം രസായി....

    ReplyDelete
  5. ആദ്യം പേടിപ്പിച്ചു...പറഞ്ഞു വന്നപ്പോ പറ്റിക്കപ്പെട്ടു.......കൊള്ളാം ട്ടോ നന്നായി twist..

    ReplyDelete
  6. വൈറസ്സുകള്‍ മാത്രമല്ല, നല്ല ഒരു വീഴ്ച, മറവി, കവര്‍ച്ച...
    ഇതിലേതെങ്കിലും ഒന്ന് മതി, വിരല്‍തുമ്പില്‍ എല്ലാം ഉണ്ടെന്നു കരുതി തലച്ചോറ് മറക്കുന്നവര്‍ക്ക് നല്ലൊരു പണികിട്ടാന്‍...

    manu raj

    ReplyDelete